അരൂർ: അരൂർ - തുറവൂർ മേൽപ്പാലത്തിന്റെ 24, 25, 26, ഫില്ലറുകളിൽ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. ഈ ഭാഗത്തുകൂടി കടന്നുപോകുന്ന 110 കെവി ലൈൻ ഉയർത്താൻ വന്ന കാലതാമസമാണ് നിർമാണം ഒരു വർഷത്തോളം വൈകാൻ കാരണമായത്. 14 ഗർഡറുകളിൽ എഴെണ്ണം സ്ഥാപിച്ചു. ഇനി ഏഴു ഗർഡറുകൾ സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാ ണ്.
ഗർഡറുകൾ വേഗത്തിൽ സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ചിംഗ് ഗാൻഡ്രി ക്രെയിൻ ഈ ഭാഗത്ത് വീണ്ടും എത്തിക്കുക ചെലവ് കൂടുന്നതിനും ഗതാഗത തടസമുണ്ടാക്കുന്നതിനും കാരണമാകുന്നതിനാൽ ടെലസ്കോപ്പിക് ബൂം ഹൈഡ്രോളിക് മൊബൈൽ ക്രെയിനാണ് ഉപയോഗിക്കുന്നത്.
അരൂർ ബൈപ്പാസിലെ അപ്രോച്ച് റോഡ് നിർമാണവും ലാൻഡിംഗ് നിർമാണവും അവസാന ഘട്ടത്തിലാണ്. ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ ദേശീയ പാതയിൽ കെൽട്രോൺ ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പതിവാണ്.